വാർത്ത ചെറുതായി കൊടുത്തതല്ല, "വലിയ പത്രമായത്" കൊണ്ട് ചെറുതായി തോന്നുന്നതാണ്; മനോരമയെ ട്രോളി എ.എ റഹീം

ചന്ദ്രിക പത്രത്തിലെ പണമിടപാടിന്റെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമക്കെതിരെ പരിഹാസം.

സത്യമായും വാർത്ത ചെറുതായി കൊടുത്തല്ല. “വലിയ പത്രമായത്” കൊണ്ട് ചെറുതായി തോന്നുന്നതാണ് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പരിഹസിച്ചു.

ഇഡി റെയിഡ് ഉൾപേജിൽ ഒതുക്കിയ മനോരമ എഡിറ്റോറിയലിനെതിരെ നിരവധി പേർ രം​ഗത്തെത്തി. ഹൈദറായിപ്പോയി! ജലീലാണെങ്കിൽ മനോരമ കാണിച്ചു തന്നേനെ എന്ന് മുൻ സബ് ജഡ്ജി എസ് സുദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി പേർ മനോരമയ്ക്കെതിരെ രം​ഗത്തെത്തി.

എസ്. സുദീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

വെള്ളിത്തിരയിലെ എൻ്റെ അഭിനയജീവിതത്തിന് മൂന്നു പതിറ്റാണ്ടുകൾ തികയുന്നു.
അന്ന് ഞാൻ തിരുവനന്തപുരം ലാ കോളേജിൽ പഠിക്കുകയാണ്.
അന്നത്തെ സായാഹ്നത്തിൽ ഞങ്ങൾ പാളയം വഴി നടക്കുകയാണ്. ജോസ് കെ മാണി യുഡിഎഫിൽ നിന്നിറങ്ങി നടന്നു പോയതുപോലെ യാതൊരു ലക്ഷ്യവുമില്ലാതെ അങ്ങനെ ചുമ്മാ നടക്കുന്നു. എവിടെയെങ്കിലും എന്തെങ്കിലും കണ്ടാൽ അവിടെ കൂടണം, അത്ര തന്നെ.
അങ്ങനെ നടന്ന് യൂണിവേഴ്സിറ്റിയുടെ മുമ്പിലെത്തി. അവിടെ സെനറ്റ് ഹാൾ പരിസരത്ത് മൂവി ക്യാമറയും ആൾക്കൂട്ടവും. ജനം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആണ്. വിജി തമ്പിയാണ് സംവിധായകൻ. മുരളി, ജഗതി ഒക്കെയുണ്ട്.
ആന ഇടഞ്ഞാൽ അതു കാണാനും ഓടിക്കൂടുന്ന മലയാളികളാണല്ലോ ഞങ്ങളും. അങ്ങനെ അവിടെക്കൂടി.
കുഞ്ഞാപ്പ ദൽഹിയിൽ ചെന്ന് ജുദ്ദം കാണുന്ന പോലെ ഞങ്ങൾ അങ്ങനെ വായും പൊളിച്ചു ഷൂട്ടിംഗ് കണ്ടു നിൽക്കുകയാണ്.
കേരള ഹൈക്കോടതിയുടെ വരാന്തയിൽ കൂടി ചുമ്മാ നടന്നു പോകുന്നവനെയൊക്കെ കഴുത്തിനു പിടിച്ച് അകത്തേയ്ക്കിട്ട് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതു പോലെ, പൊടുന്നനെ ഒരു ചേട്ടൻ ഞങ്ങളെയൊക്കെ തള്ളി സെനറ്റ് ഹാളിനകത്തേയ്ക്കു കയറ്റി.
സ്റ്റേജിൽ മുരളി പ്രസംഗിക്കുന്നു. ജഗതി വിയർക്കുന്നു.
ഇടയ്ക്ക് ഒരു ചേട്ടായി വിസിലടിയ്ക്കും. അന്നേരം ഞങ്ങൾ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിക്കണം, സന്ദീപ് വാര്യരുടെ ഇലക്ഷൻ പ്രമോ വീഡിയോയിൽ കൈയ്യടിക്കുന്നതു പോലെ.
അങ്ങനെ പലതവണ വിസിലടിച്ചു, കൈയ്യടിച്ചു.
പുറത്തേക്കിറങ്ങിയപ്പോൾ സുരേഷ് ഗോപിക്ക് തേങ്ങാക്കൊല ബോർഡ് നൽകിയതുപോലെ എനിക്ക് ഒരമ്പതു രൂപാ വിസിലടിച്ചേട്ടൻ കൈയിൽ വച്ചു തന്നു.
ആദ്യ സിനിമാഭിനയത്തിൻ്റെ പ്രതിഫലം!
ഞാൻ പൂജാമുറിയിൽ വിജി തമ്പിയുടെ ഫോട്ടോ തൂക്കിയിടുകയും എന്നും ചന്ദനത്തിരി കത്തിക്കുകയും ചെയ്തു. എൻ്റെ ഗുരുവാണ്. സൂപ്പർ താരമാകുമ്പോൾ ഞാൻ തമ്പി സാറിനെ മറക്കാൻ പാടില്ല.
സിനിമ റിലീസായി. ആദ്യ ദിവസം തന്നെ ഞാൻ എസ് എൽ കോംപ്ലക്സിൽ ഹാജരായി. എന്നെ വെള്ളിത്തിരയിൽ കാണാനായി ആകാംക്ഷാഭരിതനായങ്ങനെ…
സെനറ്റ് ഹാൾ സീനെത്തി…
ഇതാ, നാളെയുടെ സൂപ്പർ താരം വെള്ളിത്തിരയിൽ…
കേരളത്തിൻ്റെ നിയുക്ത മുഖ്യൻ ഇതാ കടന്നു വരുന്നു എന്ന പാലക്കാട്ടെ അനൗൺസ്മെൻ്റ് പോലെ…
സദസിനെ വെള്ളിത്തിരയിൽ കാണിക്കുകയാണ്…
ആ നിമിഷം ഞാൻ ഒന്നു തുമ്മിപ്പോയി!
ലോഡ്ജിൽ അന്നേരം സ്റ്റീഫൻ അവൻ്റെ ഷർട്ട് തപ്പുകയും അതിട്ടോണ്ട് സിനിമയ്ക്കു പോയ എന്നെ തെറിവിളിക്കുകയും ചെയ്തതാണ്. എൻ്റപ്പൻ സദാശിവൻ ചേട്ടനും അന്നേരം തന്നെ തുമ്മിക്കാണണം.
ആ തുമ്മലും എൻ്റെ സീനും ഒന്നിച്ചായിരുന്നു.
അല്ലേലും സ്വന്തം വീട്ടിലേയ്ക്കു കൊണ്ടു പോകുന്ന നാനൂറു കോടി കുഴലിൻ്റെ ഇടയിൽ കഴക്കൂട്ടത്തേയ്ക്കുള്ള പയ്നായിരം കണ്ടുപിടിക്കാൻ ഏതു സുരേന്ദ്രനാണു കഴിയുക! തുമ്മിയില്ലെങ്കിലും എന്നെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ഖേദത്തോടെ ചിന്തിച്ചു.
പിന്നെ എല്ലാ സായാഹ്നങ്ങളിലും ഞാൻ സെനറ്റ് ഹാളിൻ്റെ വാതിൽക്കൽ പോയി കാത്തു നിന്നു. വിജി തമ്പി വരും, എന്നെ വിളിക്കും…
ഇന്നത്തെ മനോരമ കണ്ടപ്പോൾ ഞാനിതൊക്കെ ഓർത്തുപോയി.
1971 ൽ അനുഭവങ്ങൾ പാളിച്ചകളിൽ ആൾക്കൂട്ടത്തിലൊരായി മാത്രം നിന്ന മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ അഭിനയജീവിതത്തിന് നാളെ അരനൂറ്റാണ്ട് തികയുകയാണെന്ന് മനോരമ!
അതിനു ശേഷം 1980-ൽ മാത്രം മമ്മൂട്ടിക്ക് ശരിക്കും ഒരു റോൾ കിട്ടി ‘വിൽക്കാനുണ്ട് സ്വപ്നങ്ങളി’ൽ, ആയിരത്തിൽ ഒരുവനായല്ലാതെ അഭിനയിച്ചതാണ് തുടക്കമായി കണക്കാക്കേണ്ടതെന്നത് മനോരമയെ സംബന്ധിച്ച് വെറും വാദം മാത്രമാണ്. എന്നിട്ട് ‘കണ്ടുകണ്ട് അമ്പതു വർഷം’ എന്നു തലക്കെട്ടു നിരത്തി സമർത്ഥിച്ച് ഒന്നാം പേജിൽ ഏറ്റവും മുകളിൽ തന്നെ…
ശരിക്കും അമ്പതു വർഷം തികയുന്ന 2030 വരെ കാത്തിരിക്കാനൊന്നും മനോരമയ്ക്ക് ക്ഷമയില്ല.
എങ്ങനെയും വാർത്ത ഉണ്ടാക്കാനുള്ള തത്രപ്പാടാണ്. എന്തും ചെയ്യും.
മമ്മൂട്ടിക്ക മഹാശ്ചര്യം
മനോരമയ്ക്കും കിട്ടണം പണം.
വാർത്തകൾ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്.
അതേ മനോരമയുടെ അകത്ത് ആറാം പേജിൻ്റെ ഒരു മൂലയിൽ ഒരു മൂന്നു വരി വാർത്ത കൂടിയുണ്ട്:
മലപ്പുറത്തെ ഒരു ഹൈദറിൻ്റെ ‘മൊഴി’യെടുക്കാനായി എൻഫോഴ്സ്മെൻ്റ് നോട്ടീസ് കൊടുത്ത വാർത്ത.
കള്ളപ്പണക്കേസിൽ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നതിനാണ്!
ഹൈദറായിപ്പോയി! ജലീലാണെങ്കിൽ മനോരമ കാണിച്ചു തന്നേനെ!

ഏതായാലും അഭിനയ ജീവിതത്തിൽ മൂന്നു പതിറ്റാണ്ടു തികയ്ക്കുന്ന എന്നെ ഞാൻ കെട്ടിപ്പിടിച്ച്

ഉമ്മ
 

വച്ച് അഭിനന്ദിക്കുന്നു…

എൻ്റെ സൂപ്പർ താരമേ… ഞാനേ…

അതേസമയം ഇ.ഡി റെയ്ഡിന് പിന്നാലെ ലീ​ഗ് നേതൃത്വത്തിനെതിരെ എ.എ റഹീം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ലീഗിനും അതിന്റെ നേതാക്കൾക്കുമെതിരെ എപ്പോഴൊക്കെ ആക്ഷേപം ഉന്നയിക്കപ്പെടുമോ, അപ്പോഴെല്ലാം, മതത്തെ,വിശ്വാസത്തെ മുൻ നിർത്തി അവർ ഇരവാദം ഉയർത്തുമെന്നും റഹീം ആരോപിച്ചു.

ഐസ്ക്രീം പാർലറിലെ പെൺവാണിഭം, പാലാരിവട്ടം, ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, ഖത്വയിലെ ഉൾപ്പെടെ ഇരകൾക്കായി പിരിച്ച പണം തിരിമറി നടത്തിയത്, മുതൽ മാറാട് കലാപത്തിൽ ലീഗ് നേതാക്കൾക്കുള്ള ബന്ധം വരെ, എത്ര വലിയ ആരോപണങ്ങൾ എന്നൊക്കെ ഉയർന്നാലും, മുസ്ലിം വേട്ടയെന്ന ഇരവാദം വെച്ച് ലീഗ് പ്രതിരോധം തീർക്കുമെന്നും റഹീം പറഞ്ഞു.

അതേസമയം

Latest Stories

അയ്യേ പറ്റിച്ചേ...., ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള സാവിയുടെ അപേക്ഷ 19കാരന്റെ ക്രൂരമായ തമാശ; നാണംകെട്ട് എഐഎഫ്എഫ്

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി, പലതവണയായി വന്ന് സാധനങ്ങൾ ശേഖരിച്ചു'; ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് പൃഥ്വി പറയാത്തത് പ്രചരിപ്പിക്കുന്നു, വ്യാജവാർത്തകൾ തളളി താരത്തിന്റെ ഔദ്യോ​ഗിക ടീം

പാകിസ്ഥാനെതിരായ ഡബ്ല്യൂസിഎൽ മത്സരം ബഹിഷ്കരിച്ചു, പക്ഷേ ഏഷ്യാ കപ്പ് മത്സരത്തിന് അനുമതി: ഇന്ത്യൻ കളിക്കാരുടെ കപടതയെ വിമർശിച്ച് ഡാനിഷ് കനേരിയ

തായ്‌ലന്റ്-കംബോഡിയ സംഘര്‍ഷം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതായി ഡൊണാള്‍ഡ് ട്രംപ്

​ഗാങ്സ്റ്റർ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കാൻ ലോകേഷ്, സിനിമയെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ

ദുലീപ് ട്രോഫി 2025: സൗത്ത് സോണിനെ നയിക്കാൻ തിലക്, സഞ്ജുവിനെ തഴഞ്ഞു; ടീമിൽ അഞ്ച് കേരള താരങ്ങൾ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവയുടെ ആക്രമിച്ചു; തലക്ക് പരുക്ക്

'ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്, മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം'; വി ഡി സതീശനെ വിമർശിച്ച് വെളളാപ്പള്ളി നടേശൻ

IND vs ENG: ഗില്ലിന്റെയും രാഹുലിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി: അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്