പേരാമ്പ്രയിലെ യുവതിയുടെ കൊലപാതകം; കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ അന്‍പതോളം കേസുകളിലെ പ്രതി

കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയെന്ന് പൊലീസ്. അന്‍പതോളം കേസുകളിലെ പ്രതിയായ മുജീബ് കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മട്ടന്നൂരില്‍ നിന്ന് പ്രതി മോഷ്ടിച്ച ബൈക്കാണ് കൃത്യത്തിന് ഉപയോഗിച്ചത്. നെച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം വഴിയില്‍ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തുകയായിരുന്നു.

യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്വര്‍ണ്ണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ സ്ഥിരം മോഷണ ശൈലിയാണ് ഇതെന്നും പൊലീസ് പറയുന്നു.ആശുപത്രിയില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോട്ടൂര്‍ താഴെ വയലില്‍ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അര്‍ദ്ധ നഗ്നമായ മൃതദേഹത്തില്‍ നിന്ന് അഭരണങ്ങളും നഷ്ടമായിരുന്നു. ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് നഷ്ടമായതിനെ തുടര്‍ന്ന് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോ ഇതെന്ന് പൊലീസ് സംശയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ നിന്നാണ് മുജീബിനെ കസ്റ്റഡിയിലെടുത്തത്. പ്രതി മോഷ്ടിച്ച ബൈക്കിലെത്തിയാണ് ക്രൂര കൃത്യം നടത്തിയത്.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം