പുതുതായി 267 മദ്യശാലകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സംസ്ഥാനം ലഹരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്. നാടിനെ സര്‍വ്വത്ര നാശത്തിലേയ്ക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുന്‍നിര്‍ത്തി പൊളിച്ചെഴുതണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി സുധീരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം സംസ്ഥാനം ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. 2016-ല്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ അത് 859 ആയി വര്‍ദ്ധിച്ചിരിക്കയാണ്.

സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനെക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്തിപ്പെട്ടിരിക്കുമ്പോഴാണ് കേരളത്തെ സമ്പൂര്‍ണ്ണമായി മദ്യവല്‍ക്കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികളെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മദ്യക്കച്ചവടവും മദ്യ ഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണ് സര്‍ക്കാര്‍ നടപടികള്‍ എന്ന് സുധീരന്‍ ആരോപിച്ചു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം