പണം നല്‍കിയത് കെഎസ്എഫ്ഇയ്ക്ക് തന്നെ; വിനിയോഗിച്ചത് പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി; നടന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയെ കുറിച്ച് സംസ്ഥാനത്ത് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎംഡിആര്‍എഫ് ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ്പ് വാങ്ങിയെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് പിണറായി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇത്തരം പ്രചരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവഴിച്ച തുക ഉപയോഗിച്ച് കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുകയായിരുന്നു. ഇതിനായി കെഎസ്എഫ്ഇയ്ക്ക് നല്‍കിയ തുകയെ കുറിച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ഇതുവഴി ആകെ 47,673 ലാപ്‌ടോപ്പുകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെ സുരക്ഷ കൂട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്നും തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ദൗത്യം നടക്കാതിരുന്ന സണ്‍ റൈസ് വാലിയിലും ഇന്ന് തെരച്ചില്‍ നടന്നു. ചാലിയാറില്‍ കൂടുതല്‍ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും തിരച്ചിലില്‍ തുടര്‍നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി