ആലുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

ആലുവയില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ തിരുവന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ പിടിയില്‍. ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഇന്നു പൂലര്‍ച്ചെ രണ്ടു മണിയോടെയാണ് മനസാക്ഷിയെ നടുക്കിയ ക്രൂര സംഭവമുണ്ടായത്്. ഇതര സംസ്ഥാനത്തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതിനിടയില്‍ ഒരുകുട്ടിയുടെ കരച്ചില്‍ കേട്ട സമീപ വാസി നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചില്‍ ആരംഭിച്ചിരുന്നു. പിന്നീട് വസ്ത്രങ്ങളില്ലാതെ കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇയാള്‍ ഈ ഭാഗങ്ങളില്‍ സ്ഥിരം അലഞ്ഞു നടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നാണ് പറയുന്നത്. മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഇയാള്‍ മാനസിക രോഗിയല്ലന്നും സ്വബോധത്തോടെയാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ഫോട്ടോ കണ്ട് പെണ്‍കുട്ടി രാവിലെ തന്നെ ഇയാളെ തിരിച്ചറിഞ്ഞിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം