നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ അവരുടെ മെന്ററാണെന്ന് നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞിരുന്നു.

മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റ്റര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് എന്തും പറയാമെന്നതാണോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വെബ് സൈറ്റിന്റെ ആര്‍ക്കൈവ്സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗന്‍ഡേഴ്‌സിന്റെ മെന്റ്റര്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം