'ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം, സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ല'; ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആ​ന​ന്ദ് കെ ത​മ്പിയുടെ മരണത്തിൽ പ്രതികരിച്ച് ബിജെപി നേതൃത്വം. ആനന്ദ് ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.

തൃക്കണ്ണാപുരം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന ആ​ന​ന്ദ് കെ ത​മ്പി​യാ​ണ് ഇന്നലെ ജീ​വ​നൊടുക്കി​യ​ത്. സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് വ​ന്ന​പ്പോ​ൾ ആ​ന​ന്ദി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആനന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ന് പി​ന്നി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​ണെ​ന്ന് കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്‍റെ ഭൗ​തി​ക ശ​രീ​രം എ​വി​ടെ കൊ​ണ്ട് കു​ഴി​ച്ചി​ട്ടാ​ലും സാ​ര​മി​ല്ല പ​ക്ഷേ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ​യും ഭൗ​തി​ക ശ​രീ​രം കാ​ണാ​ൻ പോ​ലും അ​നു​വ​ദി​ക്ക​രു​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ പ​റ്റി​യ ഏ​റ്റ​വും വ​ലി​യ തെ​റ്റ് ഞാ​ൻ ഒ​രു ആ​ർ​എ​സ്എ​സു​കാ​ര​നാ​യി ജീ​വി​ച്ചി​രു​ന്നു എ​ന്ന​താ​ണ്. മ​ര​ണ​ത്തി​ന് തൊ​ട്ടു​മു​മ്പു​വ​രെ​യും ഞാ​നൊ​രു ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി മാ​ത്ര​മാ​ണ് ജീ​വി​ച്ച​ത്. അ​തു​ത​ന്നെ​യാ​ണ് എ​നി​ക്ക് ഇ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ച്ച​തെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു.

 https://youtu.be/-oxo7YbG8uI?si=AoZqUTI8RggeFAAo

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി