'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അസാധാരണമായ ജനസംഖ്യമാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കും, യുവത്വത്തെ കേരളത്തിൽ നിർത്തും. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും. കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ നിക്ഷേപത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഒരു മേഖലയും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കാറുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്ഥിരനിയമനം നടക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ