ഇന്ത്യ ഇന്നു നേരിടുന്ന പ്രശ്‌നം കേരളത്തിലെ നാലുപേര്‍ സിറിയയില്‍ പോയതല്ല; ആര്‍എസ്എസാണ്; 'കേരളസ്റ്റോറി' വിവാദത്തില്‍ എംഎ ബേബി

‘കേരളസ്റ്റോറി’ എന്ന സിനിമയിലൂടെ ആര്‍എസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുകയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. കേരളം ഒന്നാകെഇതിനോട് ശക്തമായി പ്രതികരിക്കണം. നാലു മലയാളികള്‍ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധം കൊണ്ടും ഏതാനും വര്‍ഷം മുമ്പ് മതം മാറി, ഇസ്ലാമിക തീവ്രവാദത്തിലേക്ക് പോയ സംഭവത്തെ പര്‍വതീകരിച്ചു പ്രചരിപ്പിക്കുകയാണ് ഈ സിനിമ.

പതിനായിരക്കണക്കിന് മലയാളി സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു എന്നാണ് പ്രചാരണം. കേരളത്തില്‍ ലവ് ജിഹാദ് എന്നൊക്കെയുള്ള കഥകള്‍ ആര്‍എസ്എസ് പ്രചാരകര്‍ ഉണ്ടാക്കിയെടുത്ത കഥകളാണ്. ഇന്ത്യയിലെ മുഴുവന്‍ ഭരണകൂടത്തിന്റെ മേലും നിയന്ത്രണം ഉള്ള അവര്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ നിന്ന് തീവ്രവാദത്തിലേക്ക് ആളുകള്‍ പോകുന്നത് തടയാനാവാത്തത്?.

ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നം കേരളത്തില്‍ നിന്ന് നാലു പേര്‍ വഴിതെറ്റി സിറിയയില്‍ പോയതല്ല, ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ തകര്‍ക്കുന്ന ആര്‍എസ്എസ് ആണ്.
ഈ കേരള സ്റ്റോറി അല്ല നമ്മുടെ കഥ എന്ന് നമ്മളൊരുമിച്ച് വിളിച്ചു പറയേണ്ടിയിരിക്കുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി