നികുതി വെട്ടിപ്പും, കള്ളപ്പണം വെളുപ്പിക്കലും; അല്‍മുക്താദിര്‍ ജ്വല്ലറി നടത്തിയത് വന്‍ തട്ടിപ്പെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍

അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ തട്ടിപ്പ് കണ്ടെത്തി. അല്‍മുക്താദിര്‍ ജ്വല്ലറി വന്‍ തോതില്‍ കള്ളപ്പണം വെളിപ്പിച്ചതായും നികുതി വെട്ടിപ്പ് നടത്തിയതായും ഇന്‍കം ടാക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കേരളത്തില്‍ മാത്രം 380 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.

ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ അല്‍മുക്താദിറിന്റെ 30 സ്ഥാപനങ്ങളിലാണ് പരിശോധന തുടരുന്നത്. ഇതുവരെ വിദേശത്തേക്ക് 50 കോടി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്‍കം ടാക്‌സ് തിരുവനന്തപുരം ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധന നടത്തുന്നത്.

അല്‍മുക്താദിര്‍ ജ്വല്ലറി വിദേശത്തേക്ക് കടത്തിയ പണം ഉപയോഗിച്ച് ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മണിച്ചെയിന്‍ മാതൃകയിലാണ് അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയത്. എന്നാല്‍ ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല.

പഴയ സ്വര്‍ണം വാങ്ങിയെന്ന പേരിലായിരുന്നു തട്ടിപ്പ്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ