വനിത ഡോക്ടർ വീടുകയറി ആക്രമിച്ച സംഭവം: 'തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമെന്ന് മൊഴി'; സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. കേസിലെ പ്രതിയായ ഡോക്‌ടർ ദീപ്‌തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നായായിരുന്നു ദീപ്തിയുടെ മൊഴി.

അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജിത്തും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെവച്ച് ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട സുജിത്ത് ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു കാലത്ത് സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നൽകിയിട്ടുണ്ട്. ഇതിലുള്ള പ്രതികാരമാണ് കൃത്യം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തി മൊഴി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതി ദീപ്തിയെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ ദിവസം തന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദീപ്തി വഞ്ചിയൂരിലെ സുജിത്തിന്റെ വീട്ടിലെത്തി ഭാര്യ ഷിനിക്ക് നേരെ വെടിയുതിർത്തത്. ആക്രമത്തിൽ ഷിനിയുടെ വലുതു കൈക്ക് പരിക്കേറ്റിരുന്നു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിൽ മുഖമൂടി ധരിച്ചെത്തിയാണ് ദീപ്തി ആക്രമണം നടത്തിയത്.

വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിൻ്റെ അച്ഛനാണ് ആദ്യം വാതിൽ തുറന്നത്. രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും പിന്നീട് ദീപ്തി ആവശ്യപ്പെട്ടു. ഇതോടെ ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനുള്ളിലേക്ക് കയറി. ഈ സമയം ഷിനി പുറത്തേക്ക് വരികയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. തുടർന്ന് ദീപ്തി അവിടെ നിന്നും കടന്നുകളയുകയായിരുന്നു.

ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ദീപ്തി ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം ദീപ്തി വന്ന കാറിൻ്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നു. എന്നാൽ ദീപ്‌തി ബന്ധുവിന്റെ വാഹനം താൽക്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ദീപ്തിയുടെ ഭർത്താവിൻ്റെ അച്ഛൻ്റെ പേരിലുള്ള കാറിലായിരുന്നു ഇവർ വന്നത്. സിൽവർ കളറിലുള്ള കാർ ആയൂരിലുള്ള ദീപ്‌തിയുടെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Latest Stories

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം

'എന്നെ അനുകരിച്ചാൽ എന്ത് കിട്ടും, എനിക്കത്ര വിലയൊള്ളോന്ന് പറഞ്ഞ് ചിരിച്ച വിഎസ്', ഓർമ പങ്കുവച്ച് മനോജ് ​ഗിന്നസ്

'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

അലകടലായി ആലപ്പുഴയുടെ വിപ്ലവ മണ്ണില്‍ ജനക്കൂട്ടം; 21 മണിക്കൂര്‍ പിന്നിട്ട വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്; നെഞ്ചിടറി വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വി എസ് എന്ന മഹാസാഗരം മാത്രം

വി എസിന്റെ അന്ത്യവിശ്രമം വലിയചുടുക്കാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയിൽ; വിലാപയാത്രയെ അനുഗമിച്ച് വലിയ ജനപ്രവാഹം

50ാം പിറന്നാളിന് ഫാൻസിന് വിഷ്വൽ ട്രീറ്റുമായി സൂര്യ, ആവേശത്തിലാഴ്ത്തി കറുപ്പ് ടീസർ, സൂപ്പർതാര ചിത്രവുമായി ആർജെ ബാലാജി

റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബിൽഡേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ചു 

ആവേശം നിറച്ച് കൂലിയിലെ 'പവർഹൗസ്', മാസും സ്വാ​ഗും നിറഞ്ഞ ലുക്കിൽ തലൈവർ, ലോകേഷ് ചിത്രത്തിലെ പുതിയ പാട്ടും ഏറ്റെടുത്ത് ആരാധകർ

'ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോൾ ഞാനിവിടെ വേണ്ടേ'; വഴിയോരത്ത് വിലാപയാത്ര കാത്ത് രമേശ് ചെന്നിത്തല

ഐഎംഎഫിലെ ഉന്നത പദവി രാജിവെച്ച് ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്