സ്‌കൂള്‍ ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു

ആലുവ അല്‍ഹിന്ദ് പബ്ലിക് സ്‌കൂളിന്റെ ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറായ ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷിന്റെ (46) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

ഒരു മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കാക്കനാട് നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ.

അപകടമുണ്ടാക്കിയ ബസിന്റെ ഫിറ്റ്നസ് നേരത്തെ റദ്ദാക്കിയിരുന്നു. അപകടമുണ്ടായ ബസില്‍ വാഹന നിര്‍മ്മാണ കമ്പനി എമര്‍ജന്‍സി വാതിലിന്റെ ലോക്കിന്റെ മുന്നില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ ഗ്ലാസ് ഷീല്‍ഡ് നഷ്ടപ്പെട്ടതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഈ തകരാറുകള്‍ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ബസിന് ഫിറ്റ്നസ് നല്‍കുകയുള്ളൂ. ഇത് കൂടാതെ പരിശോധനയില്‍ സ്‌കൂളിലെ മറ്റ് ആറ് ബസുകള്‍ക്കു കൂടി തകരാറുകള്‍ കണ്ടത്തിയിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍