ഉറങ്ങിക്കിടന്ന സ്ത്രീയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; കൃത്യം ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന ഭയത്തില്‍

വര്‍ക്കലയില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അയിരൂര്‍ മുത്താന അമ്പലത്തുംവിള വീട്ടില്‍ ലീല ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ 1.30ന് ആയിരുന്നു സംഭവം നടന്നത്. ലീലയുടെ ഭര്‍ത്താവ് അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വര്‍ഷം മുന്‍പ് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് അശോകന്റെ ശരീരം തളര്‍ന്നിരുന്നു. ചികിത്സ നേടിയിരുന്നെങ്കിലും ഒരു കാലിന് സ്വാധീനം കുറവായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഭാര്യ ലീല തൊഴിലുറപ്പിന് പോയാണ് കുടുംബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന പേടിയിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകളാണ് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയത്. ഈ സമയം പിതാവ് അശോകന്‍ മണ്ണെണ്ണയുമായി നില്‍ക്കുന്നത് കണ്ടെന്ന് മകള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തിയിരുന്നു. പരിക്കേറ്റ ലീലയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത