ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; തൃശൂരില്‍ ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്

എറണാകുളം തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിന് പിന്നാലെ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആന എഴുന്നള്ളിപ്പ് നടത്തിയ ഒരു ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ കൂടി നടപടിക്കൊരുങ്ങി പൊലീസ്. തൃശൂര്‍ കുന്നംകുളം കീഴൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൂരം നടത്തിയത്.

ഇതിന് പിന്നാലെയാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. 29 ആനകളെയാണ് കീഴൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ തീരുമാനമായത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച ദൂരപരിധി അടക്കം പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുന്നംകുളം പൊലീസ് ആണ് ഇതുസംബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ കേസെടുക്കുക. ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു.

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു