'പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായി,'; കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭയിൽ. കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നും ഏകപക്ഷീയമായ കരാറാണ് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.

പിഎം ശ്രീ ഒപ്പിട്ടാൽ152 ബ്ലോക്കുകളിൽ 34 സ്കൂളുകൾക്ക് ഓരോ കോടി രൂപ കിട്ടുമായിരുന്നു. മൂന്നുവർഷം ആകെ ആയിരം കോടിയോളം രൂപ ഇനത്തിൽ ലഭിക്കുമായിരുന്നു. ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രഫണ്ടുകളും അന്യായമായി തടഞ്ഞുവച്ചു. ഈ ഫണ്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് കഴിഞ്ഞ സർക്കാർ ഒപ്പിടാൻ നിർബന്ധിതമായതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

എസ് എസ് കെ ഉൾപ്പെടെ 2000 ത്തോളം കോടി രൂപ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് നഷ്ടമാകും. പി എം ശ്രീയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ല. വിവിധ കോണുകളിൽ ഉള്ളവരുമായി കൂടിയാലോചന നടത്തിയിട്ടുമില്ലെന്നും എൻ ഷംസുദ്ദീൻ പറഞ്ഞു. എൽഡിഎഫ് മന്ത്രിസഭാ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല. പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ 1151.48 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്.

കഴിഞ്ഞ സർക്കാർ പിഎംശ്രി പദ്ധതി സംബന്ധിച്ച ഒരു കൂടിയാലോചനയും നടത്തിയില്ല. പിഎംശ്രീ പദ്ധതി നടത്തിപ്പിൽ കൂടിയാലോചനകൾ അനിവാര്യമാണ്. എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് വേണം. ഒപ്പിട്ടാൽ പിന്നെ സംസ്ഥാനത്തിന് പിൻമാറാൻ കഴിയാത്ത വ്യവസ്ഥ കരാറിലുണ്ട്. കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്നും മന്ത്രി കൂ‌ട്ടിച്ചേർത്തു.

Latest Stories

'ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ

'നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്റെ ചികിത്സയ്ക്കു കൂടി, കുറച്ച് മെഡിക്കൽ പ്രശ്‌നങ്ങൾ മോനുണ്ട്'; മലക്കംമറിഞ്ഞ് തൻവി സുധീർ

തൃശൂർ ജൂബിലി മിഷൻ മെഡി. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർത്ഥിനി ചാടി മരിച്ചു

'ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ട്'; ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്; പിന്‍മാറ്റം എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്ന്

കൊളുക്കുമലയിലെ ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ച് പിടിച്ചു

'അമ്മൂമ്മ സ്ഥിരം പ്രശ്‌നക്കാരി, ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു'; അഹാന കൃഷ്ണ

തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി, പലർക്കും വാടകക്ക് കൊടുക്കാറുണ്ടെന്ന് മറുപടി

അസമിൽ മഴക്കെടുതി രൂക്ഷം; 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷം, 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള; ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിട്ടും പൊലീസിന് പരാതി നല്‍കിയില്ലെന്ന് കണ്ടെത്തൽ