'സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല'; നിലപാടറിയിച്ച് എളമരം കരീം

ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി എളമരം കരീം. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും എളമരം കരീം പറഞ്ഞു. അതേസമയം ആശാവർക്കർമാരുമായി ആരോഗ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നും ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നുമാണ് എളമരം കരീം അറിയിച്ചിരിക്കുന്നത്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്രആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ്ജ് ആശമാരുമായി വീണ്ടും ചർച്ച നടത്തുന്നത്.

ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ