‘ആശമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്, ആമസോൺ കത്തുമ്പോൾ പ്രതിഷേധിക്കുന്ന ഡിവൈഎഫ്‌ഐക്ക് സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല’; വിമർശിച്ച് ജോയ് മാത്യു

ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍കെന്ന് നടൻ ജോയ് മാത്യു. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാർ ചെയ്യുന്നതും ഒരേ രീതിയെന്നും സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. അതേസമയം സർക്കാരിന് അനാവശ്യ പിടിവാശിയാണെന്നും ജോയ് മാത്യു പറഞ്ഞു.

യുവജന സംഘടനകൾ പാർട്ടിയുടെ അടിമകളാണെന്നും സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകളായി മാറിയെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി. ആമസോൺ കാട് കത്തുമ്പോൾ ബ്രസീൽ എംബസിക്ക് മുൻപിൽ സമരം ചെയ്തവരാണ് ഇവർ. പക്ഷേ ഇവിടുത്തെ സമരം ഇവർ കാണുന്നില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.

ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്ക് മുമ്പിൽ പോയി സമരം ചെയ്യും. അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടു കത്തിയ കാര്യം അറിയുക. ഫെയ്സ്ബുക്കിൽ ഒക്കെ വലിയ വിപ്ലവം എഴുതും. അവർക്കൊന്നും ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ പോലുമില്ലെന്നും ജോയ് മാത്യു പരിഹസിച്ചു.

സർക്കാർ സ്ത്രീകളെ അപഹസിക്കുന്നുവെന്നും ചർച്ചക്ക് വിളിക്കുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ല. തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണ്. ആശാ സമരം ജനകീയ സമരമാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുർവാശി പരിഹാസം സർക്കാരിന്റെ മുഖമുദ്രയാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്