പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു ആയിരം കോടിയുമായി മുങ്ങിയ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യണം; സ്വര്‍ണ വ്യാപാര മേഖലയില്‍ തട്ടിപ്പിന് കൂട്ടുനിന്ന പുരോഹിതന്മാരേയും ഇടനിലക്കാരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് AKGSMA

പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 1000 കോടി സ്വര്‍ണ വ്യാപാരമേഖലയില്‍ തട്ടിച്ചു മുങ്ങിയ സംഭവത്തില്‍ നിയമനടപടികള്‍ വേഗത്തിലാക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് 0% തട്ടിപ്പുമായി വന്ന അല്‍മുഖ്താതിര്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തിലാക്കണമെന്നാണ് സ്വര്‍ണവ്യാപാര സംഘടനയുടെ ആവശ്യം. പരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്തു സമുദായത്തിന്റെ പേരും, ചിഹ്നവും, അടയാളങ്ങളും എല്ലാം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പുരോഹിതന്മാരെ ഇടനിലക്കാരാക്കിയാണ് അല്‍ മുക്താദിര്‍ ഉടമ തട്ടിപ്പ് നടത്തിയത്.

സാമുദായിക ചിഹ്നങ്ങളുപയോഗിച്ച് നിക്ഷേപകരെ ക്യാന്‍വാസ് ചെയ്ത് വന്‍തോതില്‍ പണം തട്ടിയതട്ടിപ്പുകാരന്‍ പലവിധ പ്രചാരണങ്ങളാല്‍ ജൂണ്‍ ഒന്നിന് വീണ്ടും എത്തുമെന്ന് പറഞ്ഞ് നിക്ഷേപകരെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്നും AKGSMA സംസ്ഥാന സമിതി ആരോപിച്ചു. ഏപ്രില്‍ ഒന്നിന് തുറക്കും എന്ന് പറഞ്ഞ് നിക്ഷേപകരെ വിഡ്ഡികളാക്കിയ അല്‍ മുക്താദിര്‍ ഉടമ പിന്നീട് പിന്നീട് മെയ്ദിനത്തില്‍ സ്ഥാപനം തുറക്കും എന്ന് പ്രചരിപ്പിച്ചിട്ട് അന്നും തുറന്നില്ല.

നൂറുകണക്കിന് നിക്ഷേപകരാണ് തട്ടിപ്പില്‍ ഡോക്ടറേറ്റെടുത്ത തെപ്പിയിട്ട് ക്യാന്‍വാസ് ചെയ്യുന്ന ഇയാളുടെ തട്ടിപ്പിനിരയായിട്ടുള്ളതെന്നും AKGSMA സംസ്ഥാന സമിതി പറയുന്നു. വിദേശത്തുനിന്ന് മടങ്ങി വന്നവര്‍, വീട് വിറ്റവര്‍, രോഗികള്‍, വിവാഹ ആവശ്യത്തിന് പണം സ്വരൂപിച്ചവര്‍, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍, നാഷണല്‍ ഹൈവേക് സ്ഥലം നല്‍കിയവര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ ജൂവലറി തട്ടിപ്പിനിരയായിട്ടുണ്ട്. ഒരാള്‍ക്കും നാളിതുവരെയായി അല്‍മുക്താദിര്‍ ഉടമ പണം തിരികെ നല്‍കിയിട്ടില്ല. ഓരോരോ കാരണങ്ങള്‍ പറഞ്ഞു നിക്ഷേപകരെ കബളിപ്പിക്കുകയാണ്.

പോലീസില്‍ പരാതിപ്പെട്ടാല്‍ പണം കിട്ടില്ല എന്ന് തട്ടിപ്പുനടത്തിയ മുങ്ങിയ അല്‍മുക്താദിര്‍ ഉടമയുടെ ശിങ്കിടികള്‍ പറഞ്ഞു പരത്തുന്നു. വലിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പ് ഷോറൂമുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ലഭിച്ചത് 100 രൂപ പത്രത്തില്‍ ഒപ്പിട്ട രേഖ മാത്രമാണ്. ഒട്ടേറെ നിക്ഷേപകരില്‍ നിന്നും 100 രൂപ പത്രം തിരിച്ചു വാങ്ങി ഫോട്ടോസ്റ്റാറ്റ് മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്നതും തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഇതിന് ഏതെങ്കിലും തരത്തിലുള്ള ആധികാരികതയുണ്ടോ എന്ന് സംശയമാണ് സ്വര്‍ണവ്യാപാരികളുടെ സംഘടന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പങ്കുവെയ്ക്കുന്നത്.

ഓരോ ഷോറൂമിന്റെയും സ്റ്റാഫുകള്‍ മാത്രമാണ് നിക്ഷേപകരും ആയി നേരിട്ട് ബന്ധമുള്ളത്. അതിനാല്‍ സ്റ്റാഫുകളുടെ വീടുകളിലാണ് നിക്ഷേപകര്‍ പണത്തിനായി സമീപിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുമായി മുങ്ങിയ ഇയാള്‍ ഒളിവിലിരുന്ന് കൊണ്ട് പലതരത്തിലുള്ള തട്ടിപ്പുകള്‍ക്ക് വീണ്ടും ആക്കം കൂട്ടുകയാണെന്നും ആരോപണം ഉയരുന്നു. തട്ടിപ്പുവീരനായ അല്‍ മുക്താദിര്‍ ഉടമയേയും തട്ടിപ്പിനു കൂട്ടുനിന്ന പുരോഹിതന്മാരെയും, ഇടനിലക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാനും, അറസ്റ്റ് ചെയ്യാനും തയ്യാറാകണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Latest Stories

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്