ട്രെയിന്‍ തീവയ്പ് കേസ് പ്രതിയെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ ലൈവായി സംപ്രേക്ഷണം ചെയ്തു; മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്ത് പൊലീസ്; റിപ്പോര്‍ട്ടറെ അടക്കം ചോദ്യം ചെയ്തു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തു കേരളത്തില്‍ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടര്‍ന്ന് ലൈവായി സംപ്രേക്ഷണം ചെയ്ത ചാനല്‍ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. മാതൃഭൂമി ന്യൂസിലെ കണ്ണൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ഫെലിക്സ്, ക്യാമറാമാന്‍ ഷാജു ചന്തപ്പുര, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയുമായി സഞ്ചരിച്ച കാര്‍ കണ്ണൂര്‍ മമ്മാക്കുന്ന് റോഡില്‍വച്ച് പഞ്ചറായിരുന്നു. ടയര്‍ മാറ്റാനായി നിര്‍ത്തിയപ്പോഴാണ് ചാനല്‍ സംഘം ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ടയര്‍ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനല്‍സംഘം കാറിനെ പിന്തുടര്‍ന്നു തത്സമയ സംപ്രേക്ഷണം നല്‍കുകയായിരുന്നു. ഇങ്ങനെയുള്ള ഇടപെടലില്‍ പെലീസിന് ഡ്യൂട്ടി ചെയ്യാനായില്ലെന്നാണ് കേസ്.

മാര്‍ഗതടസം സൃഷ്ടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ടര്‍ അടക്കമുള്ള മൂന്നു പേരെയും പൊലീസ് കോഴിക്കോട് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കാസര്‍ഗോഡ് ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി.എ. അബ്ദുള്‍ റഹ്‌മാനാണ് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'