'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി. പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി നല്‍കിയത്. സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം സിനിമ ദേശസുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ഉണ്ട്.

അതേസമയം നേരത്തെയും സിനിമക്കെതിരെ പരാതി ഉയർന്നിരുന്നു. തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം വിജേഷ് ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു വിജേഷിന്റെ ഹർജിയിലെ ആവശ്യം. സിനിമ രാജ്യ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്നതുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഈ സിനിമ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്നതാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു, മതസ്പര്‍ദ്ധയ്ക്ക് വഴിയൊരുക്കുന്നു, ഗോദ്ര കലാപത്തെ അടക്കം തെറ്റായി കാണിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്നൊക്കെയാണ് ആരോപണങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ കലാപവും മതവൈര്യവും കൂട്ടുന്നതിന് ഇടയാകും അതുകൊണ്ട് സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം എമ്പുരാനെതിരായ വിജേഷിൻറെ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഹർജി പ്രശസ്തിക്ക് വേണ്ടിയോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സെൻസർ ബോർഡ് സിനിമ അംഗീകരിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹർജിക്ക് പിന്നിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സിനിമയുടെ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വിശദമായ വാദത്തിന് മാറ്റി. ഹർജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ