പരാതിക്കുപിന്നിൽ കൃത്യമായ അജണ്ട; കള്ളവാർത്ത പ്രചരിപ്പിക്കുന്നു, സത്യം കാലം തെളിയിക്കുമെന്ന് എംഎസ്ഫ് അധ്യക്ഷൻ

മുസ്ലിം ലീഗിന്റെ വിദ്യാ‌ർത്ഥി സംഘടനയായ എം.എസ്.എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.

നിക്കെതിരായി ഉയർന്ന പരാതിക്കുപിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും സത്യം കാലം തെളിയിക്കുമെന്നും പി.കെ നവാസ് പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നവാസ് പറഞ്ഞു.

ഹരിതയിലെ പ്രശ്നങ്ങൾ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ആരോപണമെന്നാണ് നവാസ് പറയുന്നത്.
സ്ത്രീകളെ അപമാനിക്കലല്ല തൻറെ രാഷ്ട്രീയമെന്നും നവാസ് വിശദീകരിച്ചു.

പാർട്ടി തീരുമാനം വരും മുമ്പ് പുതിയ നീക്കങ്ങൾ നടത്തിയവരുടെ ലക്ഷ്യം നീതിയോ ആദർശമോ അല്ലെന്നും ലീഗ് നേതൃത്വവുമായി ആലോചിച്ച് സംഘടനാ പരമായ നടപടികൾ തീരുമാനിക്കുമെന്നും നവാസ് കൂട്ടിച്ചേർത്തു.

പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എം എസ് എഫിലുള്ള വനിതാ പ്രവർത്തകരോട് അശ്ലീലചുവയിൽ സംസാരിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായും വ്യക്തിപരമായും തളർത്തുകയും ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ