ഇ ഡി വിളിപ്പിച്ചത് മൊഴികളിൽ വ്യക്തത തേടി, പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നത്; രേഖകളടക്കം കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് കെ രാധാകൃഷ്ണൻ എംപി. പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി വിളിപ്പിച്ചതെന്നും പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കൊച്ചിയിലെ ഇ ഡി ഓഫീസിലെ നടപടിക്രമങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ രാധാകൃഷ്ണൻ.

കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ല എന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. എന്റെ ആധാറും പാന്‍ കാര്‍ഡും സ്വത്ത് വിവരങ്ങളുമുള്‍പ്പെടെ നേരത്തെ തന്നെ കൈമാറിയിരുന്നു. പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നത്. രേഖകളടക്കം കാര്യങ്ങള്‍ ഇ ഡിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.

താന്‍ കേസില്‍ പ്രതിയാണെന്ന രീതിയിലാണ് പ്രചാരണമെന്നും അതില്‍ അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. അതേസമയം രാധാകൃഷ്ണന്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിക്കുന്നത്. കരുവന്നൂര്‍ ബാങ്കുമായുളള സിപിഐഎം ബന്ധം, സിപിഐഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കെ രാധാകൃഷ്ണനോട് ചോദിച്ചറിഞ്ഞത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതുള്‍പ്പെടെയുളള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ രേഖാമൂലം അസൗകര്യമറിയിക്കുകയായിരുന്നു.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി