പാര്‍ട്ടിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു; ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ നീക്കവുമായി ആംആദ്മി പാര്‍ട്ടി

ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം. ആംആദ്മി പാര്‍ട്ടിയ്ക്ക് സഖ്യം തുടരാന്‍ താത്പര്യം ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള സംഘടന സെക്രട്ടറി അജയ് രാജ് പറഞ്ഞു. ഇതിനായി തുടര്‍ചര്‍ച്ചകള്‍ക്കുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അജയ് കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലൂടെ സാബു ജേക്കബിനെ അനുനയിപ്പിക്കാനാണ് എഎപി നീക്കം.

ആംആദ്മി പാര്‍ട്ടിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. സാബു ജേക്കബിന്റെ ഏകപക്ഷീയമായ തീരുമാനമാണ് സഖ്യം അവസാനിപ്പിക്കുന്നതിന് പിന്നില്‍. ട്വന്റി ട്വന്റിയുമായി തങ്ങള്‍ക്ക് വലിയ അവസരം കേരളത്തിലുണ്ടെന്നും സാബുവിന്റെ മറുപടിയ്ക്കായി അരവിന്ദ് കെജ്രിവാള്‍ കാത്തിരിക്കുന്നതായും അജയ് രാജ് വ്യക്തമാക്കി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്വന്റി ട്വന്റിയും ആംആദ്മി പാര്‍ട്ടിയും കേരളത്തില്‍ സഖ്യത്തിലേര്‍പ്പെട്ടത്. പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് എന്ന് പേരിട്ട സഖ്യത്തിന്റെ പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ കൊച്ചിയില്‍ നേരിട്ടെത്തിയായിരുന്നു. എന്നാല്‍ സഖ്യം പരാജയപ്പെട്ടെന്ന് കാട്ടിയാണ് ആംആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാബു തീരുമാനിച്ചത്.

Latest Stories

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍