മാര്‍പാപ്പ അംഗീകരിച്ച സിറോ-മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കും; വിമതന്‍മാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറണം; വിശ്വാസികള്‍ക്കും നിര്‍ദേശവുമായി സിനഡ്

മാര്‍പാപ്പ അംഗീകരിച്ച സിറോ-മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരേ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ നിരാഹാരം നടത്തുകയും അതിരൂപതാ ഭവനം കൈയേറി സമരം നടത്തുകയും ചെയ്യുന്ന തെറ്റായതും ക്രൈസ്തവ ചൈതന്യത്തിനെതിരായതുമായ നടപടിയെ സിറോ-മലബാര്‍ സിനഡ് ബിഷപ്പുമാര്‍. ഇത്തരം നടപടികളില്‍നിന്ന് പിന്മാറാന്‍ സിനഡ് വൈദികരോട് ആഹ്വാനം ചെയ്തു.

ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കരുതെന്ന് സിറോ-മലബാര്‍ കത്തോലിക്ക വിശ്വാസികളോട് സിനഡ് ആവശ്യപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയ 21 വൈദികരുടെമേല്‍ ശിക്ഷാ നടപടികളെടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സിനഡ് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സിനഡും അതിരൂപത ഭരണാധികാരികളും തയ്യാറാകുന്നില്ലെന്നാരോപിച്ച് വിമത വൈദികരുടെ പ്രതിഷേധത്തില്‍ പൊലീസ് ഇടപെട്ടു. ബിഷപ്പ് ഹൗസില്‍ നിന്നും വൈദികരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.

പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ പൊലീസ് നടപടി ഉണ്ടായത്.

വ്യാഴാഴ്ച രാവിലെയോടെയാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസില്‍ നിലയുറപ്പിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചിരുന്നു

വിമത വൈദികര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികളും ബിഷപ്പ് ഹൗസിനു മുന്‍പിലുണ്ട്. പൊലീസിന്റെ സംരക്ഷണയുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിന്റെ വശങ്ങളിലുള്ള പ്രവേശന കവാടത്തിലൂടെയാണ് വൈദികര്‍ ഉള്ളില്‍ കയറിയത്.
രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്.

പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ പൊലീസിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി