ഡിസിസി വെട്ടിയ പേര് കെപിസിസി ഉള്‍പ്പെടുത്തി, ഹൈക്കമാന്‍ഡ് പച്ചകൊടി കാട്ടി; ആന്റോ ആന്റണിക്ക് ഇത് മൂന്നാം ഊഴം

പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ മത്സരിപ്പിക്കുന്നതിനാട് ഡിസിസി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ അതില്‍ ആന്റോ ആന്റണി ഇടംപിടിച്ചു. ഡിസിസി സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആന്റോ ആന്റണിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. കെപിസിസി സമിതി യോഗം ചേരുമ്പോള്‍ ഡിസിസിക്ക് എംപി വീണ്ടും മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു ഈ നീക്കം.

പക്ഷേ ഇത് വേണ്ടത്ര ഫലം കണ്ടില്ല. മുന്‍ ഡിസിസി അധ്യക്ഷന്‍ പി മോഹന്‍രാജ്, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ് എന്നിവരരുടെ പേരാണ് പത്തനംതിട്ട ഡിസിസി കെപിസിസിക്ക് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ പത്തനംതിട്ടയില്‍ നിന്നും ഇടം പിടിച്ചത് ആന്റോ ആന്റണി മാത്രമാണ്. ആന്റോ ആന്റണിക്ക് പകരം സമര്‍പ്പിച്ച പേരുകള്‍ കെപിസിസി വെട്ടി.

ഇത് ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആന്റോ ആന്റണിക്ക് മൂന്നാം ഊഴമാണ്. രണ്ടു തവണ പത്തനംതിട്ടയില്‍ നിന്നും വിജയിച്ച ആന്റോ ആന്റണിയില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം വീണാ ജോര്‍ജ് എംഎല്‍എയാണ് സിപിഎമ്മിനായി മത്സരിക്കുന്നത്. രണ്ടു ജനപ്രതിനിധികളുടെ പോരാട്ടമെന്ന നിലയിലും പത്തനംതിട്ടയിലെ മത്സരം ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

Latest Stories

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു; പരസ്പരം അണ്‍ഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങളുമില്ല!

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു; കൂടെ ഷാഹി കബീറും

എന്നെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയതാണ്, ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം