സി.പി.എം ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം ആഘോഷം: ബി.ഗോപാലകൃഷ്ണൻ

സ്വാതന്ത്ര്യദിനത്തിൽ സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ത്രിവർണ പതാക ഉയർത്താതെ ബൂർഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിനെ അപമാനിച്ച സി.പി.എം ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം ആഘോഷം എന്ന് ബി.ജെ.പി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തും, 1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് ബൂർഷ്വാസി സ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച കൽക്കത്ത തീസീസ് നിലനിൽക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ച സി.പി.എം കൽക്കത്ത തീസിസ് തെറ്റായിരുന്നുവെന്ന് സമ്മതിക്കണമെന്നും ബി.ഗോപാലകൃഷ്ണൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

സി.പി.എം ആദ്യം മാപ്പ് പറയണം. എന്നിട്ടാകാം ആഘോഷം.

ക്വിറ്റ് ഇൻഡ്യാ സമരത്തെ ഒറ്റിക്കൊടുത്തും, 1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് ബൂർഷ്വാസി സ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച കൽക്കത്ത തീസീസ് നിലനിൽക്കുമ്പോൾ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാൻ തീരുമാനിച്ച സി.പി.എം കൽക്കത്ത തീസിസ് തെറ്റായിരുന്നുവെന്നും ഇത് വരെ സ്വാതന്ത്ര്യം ആഘോഷിക്കാതെ, ത്രിവർണ്ണ പതാക ഉയർത്താതെ ബൂർഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിനെ അപമാനിച്ച CPM ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം. എന്നിട്ടാകാം ആഘോഷം.

സി. പി .എം, RSS നെ എതിർക്കാൻ വേണ്ടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. RSS ന്റെ പേര് പറഞ്ഞിട്ടായാലും CPM സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ BJP സ്വാഗതം ചെയ്യുന്നു. ഏറ്റവും രസകരമായ കാര്യം ബി.ജെ.പി.യെ എതിർക്കുന്ന CPM മോദിയുടെ വഴിയെ വരുന്നു എന്നതും പുതിയ തീരുമാനങ്ങളിൽ കാണാം. 75 വയസ്സ് പാർട്ടി ഉത്തരവാദിത്വത്തിന്എന്ന BJP തീരുമാനം കൂടി സ്വാതന്ത്ര്യം ആഘോഷിക്കാൻ എടുത്ത സമിതി തീരുമാനിച്ചിരിക്കുന്നു.

BJP യേയും RSS നേയും തുറന്ന് കാട്ടാനാണത്രെ സ്വാതന്ത്ര്യം CPM ആഘോഷിക്കുന്നത്. CPM ഇത് വരെ RSS നേയും BJP യേയും തുറന്ന് കാട്ടിയിരുന്നില്ലേ? തുറന്ന് കാട്ടി കാട്ടി BJP ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയും RSS ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി CPM. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളൂ. ആദ്യം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യനൈസ്ഡ് ആകാൻ CPM ശ്രമിക്കൂ. സ്വയം തുറന്ന് നോക്കി ആത്മ പരിശോധന ചെയ്യൂ, എന്നിട്ടാകാം RSS നെതിരെ വിമർശനം. ഒരു കാര്യം വ്യക്തം, ചൈനയെ നെഞ്ചിലേറ്റി RSS നെ എതിർക്കാൻ വേണ്ടി മാത്രം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?