സി.പി.എം സംസ്ഥാന സമ്മേളന വേദി മാറ്റി, പൊതുസമ്മേളനത്തില്‍ 1,500 പേര്‍

സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം. സമ്മേളനം മറൈന്‍ ഡ്രൈവിലാണ് സംഘടിപ്പിക്കുന്ന. നേരത്തെ ബോള്‍ഗാട്ടി പാലസില്‍ നടത്താനായിരുന്നു തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാണ് വേദി മാറ്റിയത്. പൊതു സമ്മേളനത്തില്‍ 1,500 പേരും, പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും.

സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനമെന്ന് എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു.

മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. റാലി ഒഴിവാക്കി. പ്രതിനിധികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.

ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ തന്നെ നടക്കും. കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടത്തുക. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റി വച്ചത്. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രം നടത്താനാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കും.

കോവിഡ് വ്യാപനത്തിനിടയില്‍ സമ്മേളനങ്ങള്‍ നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്