കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഇനി വൈകാനും പാടില്ലെന്ന് പറഞ്ഞ എം എം ഹസൻ എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ല എന്നും കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ പറയുന്നത് പോലെ എല്ലാം ചെയ്യാൻ പറ്റുമോ എന്നും എം എം ഹസൻ ചോദ്യം ഉന്നയിച്ചു.
ഹൈക്കമാൻഡിന് എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നും എംഎം ഹസൻ വ്യക്തമാക്കി. ജനവികാരം മാനിച്ച് ആണല്ലോ യുഡിഎഫ് അധികാരത്തിൽ വന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഒരു നടപടിക്രമം ഉണ്ടെന്നും എംഎം ഹസൻ പറഞ്ഞു. ഘടകകക്ഷികൾക്ക് തീരുമാനത്തിൽ വലിയ കാര്യമില്ല. ഘടക കക്ഷികൾ അല്ലല്ലോ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത്.
തീരുമാനം ഹൈകമാൻഡ് ആണ് എടുക്കണ്ടേത്. എല്ലാ തീരുമാനവും ഹൈക്കമാൻഡ് എടുക്കും. സമൂഹ മാധ്യമങ്ങളിൽ പറയുന്നത് പോലെ എല്ലാം ചെയ്യാൻ പറ്റുമോ. ഞാൻ വന്നു സംസാരിക്കും. ചോദിക്കുന്ന കാര്യങ്ങൾ പറയുമെന്നും എംഎം ഹസൻ പറഞ്ഞു. കോൺഗ്രസിൻ്റെ നിയമസഭാ നേതാവിനെ തീരുമാനിക്കുന്നത് കോൺഗ്രസ് ആണ്. വിവാദമാക്കിയതിൽ പ്രധാന പങ്ക് മാധ്യമങ്ങൾക്കാണ് എന്നും എംഎം ഹസൻ പറഞ്ഞു.