മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം ഇനി കറുത്ത ഇന്നോവ ക്രിസ്റ്റ

കേരളത്തിലെ ഒന്നാം നമ്പര്‍ വാഹനമായി കറുപ്പ് നിറമുള്ള ഇന്നോവ ക്രിസ്റ്റ. ഇതാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം. കാലങ്ങളി വെളുത്ത കാറില്‍ ചീറിപ്പാഞ്ഞിരുന്ന മുഖ്യമന്ത്രി ഇനി പഴയ കാഴ്ച. ഇനി മുതല്‍ കറുത്ത കാറില്‍ സഞ്ചരിക്കുന്ന് മുഖ്യമന്ത്രിയെ കാണാം.അദ്ദേഹത്തിന്റെ വാഹനവ്യൂഹവും കറുപ്പ് നിറത്തിലേക്ക് മാറ്റും. നിലവില്‍ മുഖ്യമന്ത്രിയുടെ കാര്‍ ഒഴികെ അദ്ദേഹത്തിന്റെ കാറിനൊപ്പം അകമ്പടി പോകുന്ന ബാക്കി കാറുകളും വെള്ള നിറത്തില്‍ ഉള്ളവയാണ്.

പുതുവര്‍ഷത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി തന്റെ യാത്ര പുതിയ വാഹനത്തിലേക്ക് മാറ്റുകയായിരുന്നു. ഇതു വരെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും വെള്ള നിറത്തിലുള്ള ഔദ്യോഗിക വാഹനമായിരുന്നു ഉപയോഗിച്ചിരുന്നത്. രാത്രിയാത്രകള്‍ക്ക് കൂടുതല്‍ സുരക്ഷിതവും രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന ആക്രമണം തടയാന്‍ വാഹനം കറുപ്പ് നിറം ആക്കുന്നതാണ് നല്ലത് എന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശിപാര്‍ശ പ്രകാരമാണ് കാറിന്റെ നിറം മാറ്റാന്‍ തീരുമാനിച്ചത്.

രാജ്യത്തെ ജനപ്രിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. 62.5 ലക്ഷം രൂപ മുടക്കിയാണ് കറുത്ത കാറുകള്‍ വാങ്ങിയിരിക്കുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന കാറിനെക്കാള്‍ സൗകര്യമുള്ളവയാണ് പുതിയ കാറുകള്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിലേക്ക കോടികള്‍ വിലമതിക്കുന്ന അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള മേഴ്‌സിഡസ് ബെന്‍സിന്റെ മെയ്ബാക്ക് കാര്‍ എത്തിയതും അടുത്തിടെയാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ