സി.ഐയെ ചുമതലയില്‍ നിന്ന് മാറ്റിയട്ടില്ല, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെന്ന് റൂറല്‍ എസ്പി

മോഫിയയുടെ മരണത്തില്‍ ആരോപണവിധേയനായ സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റിയട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്ക്. സി.ഐക്കെതിരായ പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. സി.ഐ സുധീര്‍ ഇന്നും ഡ്യൂട്ടിക്ക് വന്നിരുന്നു.

കേസ് അന്വേഷണവുമായി സി.ഐക്ക് യാതൊരു ബന്ധവുമില്ല. മോഫിയയുടെ കേസ് അന്വേഷിക്കുന്നത് ഡി.വൈ.എസ്.പിയാണ്. സിഐക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. സുധീറിനെ മാറ്റുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും എസ്പി പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

സിഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡന പരാതി നല്‍കാന്‍ വന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയെന്നും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടുവെന്നും യുവതി ആരോപിച്ചു. ഈ കേസും അന്വേഷിക്കുമെന്ന് എസ്പി വ്യക്തമാക്കി.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ മൂന്നുപേരെയും ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണസംഘം പിടികൂടിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ ഇന്ന് ചോദ്യം ചെയ്യും.

അതിനിടെ സിഐയെ ചുമതലകളില്‍ നിന്ന് നീക്കാത്തതില്‍ പ്രതിഷേധവുമായി സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്ത് വന്നു. സുധീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉത്ര വധക്കേസില്‍ അടക്കം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പദവിയില്‍ തുടരുന്നത് രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം