'മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍, യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍'; പുതിയ കാറുകള്‍ വാങ്ങേണ്ടന്ന് തീരുമാനം

തന്റെ യാത്രകള്‍ക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി യുഡിഎഫ് സർക്കാർ. യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ പഴയ കാര്‍ ഉപയോഗിക്കും. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങില്ല. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മന്ത്രി മന്ദിരങ്ങളിലും കൂടുതല്‍ പണം ചിലവഴിച്ചു മോടി പിടിപ്പിക്കില്ല.

യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡ് ബ്‌ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്‌കോര്‍ട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് വാഹനങ്ങളുടെ കാര്യത്തിലെ തീരുമാനം.

Latest Stories

മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും നാലാമത് 40,000 രൂപയും; ജനസംഖ്യ വർധനവിന് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ഹോർമുസ് കടക്കാൻ കപ്പലുകൾ പണം കൊടുക്കണം; പുതിയ നീക്കവുമായി ഇറാൻ; ഇറാനെ എതിർത്ത രാജ്യങ്ങൾക്ക് കടലിടുക്ക് കടക്കാൻ അനുമതി നൽകില്ല

'സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം കൊണ്ടുവരും'; പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ

ഇങ്ങനത്തെ സെലിബ്രേഷൻ ബിസിസിഐ നിരോധിക്കണം, ഇതൊക്കെ മാസ്സ് ആണെന്നാണ് അവന്മാരുടെ വിചാരം: അംബാട്ടി റായുഡു

10 ലക്ഷത്തിന് നീറ്റ് ചോദ്യപേപ്പർ വാങ്ങി ബിജെപി നേതാവ്; എന്നിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം പുലര്‍ച്ചെയോടെ

മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു; പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് വീണ ജോർജ്‌

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം