തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചു കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള ഒരു ഒത്ത് തീര്‍പ്പിനും തെയ്യാറല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ക്‌ളീമീസ് ബാവയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിര്‍്ത്തിവയ്കുന്നതൊഴിച്ച് തുറമുഖ വിരുദ്ധ സമര സമതി മുന്നോട്ടുവയ്കുന്ന ഏതാവിശ്യവും പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ക്‌ളീമീസ് ബാവയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വസിക്കുന്ന കാര്യത്തിലും ധാരണയായില്ല. തീരശോഷണം പഠിക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയിലേക്ക് സമരസമിതി നിര്‍ദ്ദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചേക്കും.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക മുമ്പ് ചീഫ് സെക്രട്ടറി വി പി ജോയി കര്‍ദ്ദീനാള്‍ ക്‌ളീമിസ് ബാവയുമായും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് നെറ്റോയുമായും, സമര സമിതി നേതാവ് ഡോ യൂജിന്‍ പെരേര എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്