മുഖ്യമന്ത്രിയുടെ പെരുമാറ്റം ഇടതുവിരുദ്ധത വളര്‍ത്തി; രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐവൈഎഫ്. ഇടുക്കി കുമിളിയില്‍ നടക്കുന്ന എഐവൈഎഫിന്റെ സംസ്ഥാന ശില്പ ശാലയിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സമിതി യോഗത്തിലും പിണറായിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ സഖ്യകക്ഷിയായ സിപിഐയുടെ യുവജന സംഘടന സംഘടിപ്പിച്ച ശില്പ ശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും പെരുമാറ്റവും ജനങ്ങളില്‍ ഇടതുവിരുദ്ധ വികാരം വളര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാന്‍ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു. നവകേരള സദസ് പൂര്‍ണമായും ഇടതുപക്ഷ സ്വഭാവത്തിലൂന്നിയുള്ളതായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഎം പ്രവര്‍ത്തകരുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെയും എഐവൈഎഫ് വിമര്‍ശിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുത്തതും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും എഐവൈഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്