മുഖ്യമന്ത്രി സാധാരണക്കാർക്ക് അദൃശ്യൻ, ഇടിമുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും; മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമായി മാറും : എ. കെ. ആന്റണി

കേരളത്തിൽ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ. ആൻറണി. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞെന്നും ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ പോയെ തീരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരണക്കാർക്ക് അദൃശ്യനാണ് എന്നും ആന്റണി പറഞ്ഞു.

‘സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു. ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി. വിമർശനങ്ങളെ വെറുക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. യുഡിഎഫിന് വലിയ പ്രചാരണം വേണ്ട. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു

‘യുഡിഎഫിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്. തുടർഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്. മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയിരിക്കും’ എന്നും ആന്റണി പറഞ്ഞു.

‘പണ്ട് വിമതർ കോൺഗ്രസിലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുകയാണ്. ബിജെപി ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല. കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരുന്നത് ബിജെപിയ്ക്ക് ഇഷ്ടമല്ല. മോദിക്ക് പ്രിയങ്കരനാണ് പിണറായി. കേരളത്തിൽ സിപിഎം ബിജെപി അന്തർധാര ഉണ്ട് ‘ അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും