‘കേന്ദ്രം ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ല’; വിമർശിച്ച് എം എ ബേബി

വഖഫ് നിയമം മുനമ്പം പ്രശ്‌നം പരിഹരിക്കില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിചാര ധാരയിൽ കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവരും മുസ്ലിങ്ങളും ആർഎസ്എസിന്റെ ശാസ്ത്രുക്കളാണ്. സഭാ നേതൃത്വം ഇത് മനസിലാക്കണം. വഖഫ് നിയമത്തിൽ കേന്ദ്രത്തെ ക്രൈസ്തവ സഭകൾ അനുകൂലിച്ചത് ശരിയായ നടപടിയല്ലെന്നും എംഎ ബേബി പറഞ്ഞു.

പ്രത്യേക വിഭാഗത്തിനായി ബിൽ തയാറാക്കുമ്പോൾ ആ വിഭാഗത്തോട് ചോദിക്കക്കണം. കേന്ദ്രം ഒരു സമയത്ത് ഒരു ന്യൂനപക്ഷ വിഭാഗത്തെ ആക്രമിക്കുന്നു, അതുകഴിഞ്ഞ് അടുത്ത വിഭാഗത്തെ ആക്രമിക്കുന്നു. ഗ്രഹാം സ്റ്റൈയിൻസിനെ ചുട്ടുകൊന്നത് മറക്കരുത്. മുനമ്പം സമരം തീർക്കുന്നതിനായി സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു.

മൂന്ന് തവണ സർക്കാർ ആശമാരുമായി ചർച്ച നടത്തി. സമരം ചെയ്യുന്ന ആശമാർക്ക് യാഥാർഥ്യബോധം ഉണ്ടാകണം. ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും ആശമാരെ തൊഴിലാളികളയി അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്നും എംഎ ബേബി പറഞ്ഞു. സംസ്ഥാനത്തിനെതിരെ മാത്രം സമരം ചെയ്യുന്നത് ദൗര്ഭാഗ്യകരമാണ്. കേരള സർക്കാരിന് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും എംഎ ബേബി വ്യക്തമാക്കി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ