കേസ് പിന്‍വലിക്കില്ല, തിരുത്തലിന് തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിക്കും; മുന്‍ ഹരിത നേതാക്കള്‍

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയും മുഫീദ തെസ്‌നിയും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുമായി മുന്നോട്ട് പോകും. അതേസമയം മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകള്‍ ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്ന് അവര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ഇതുവരെ ആശയവിനിമയം ഒന്നു നടന്നിട്ടില്ല. അത്തരത്തില്‍ ഒരു ചര്‍ച്ച നടന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് മുഫീദ തെസ്നി അറിയിച്ചു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയിലേക്ക് തിരികെ ചെല്ലാനാണ് ആഗ്രഹമെന്നും നേതാക്കള്‍ വ്യക്തമാക്കി. ലീഗുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ മറ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

എം.എസ്.എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന് ഹരിത നേതാക്കളുടെ പരാതിയോടെ മുസ്ലിം ലീഗില്‍ ഏറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പാര്‍ട്ടി നടപടി എടുക്കാതിരുന്നതോടെ ഹരിത നേതാക്കള്‍ വനിത കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടെ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസെടത്തു.

Latest Stories

'എന്റെ മിടുക്കുകൊണ്ടല്ല മാര്‍പാപ്പയായത്, ദൈവ സ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു'; ലിയോ പതിനാലാമാന്‍ മാര്‍പാപ്പ

ചോറ് ഇന്ത്യയില്‍ കൂറ് ചൈനയോട്, ബംഗ്ലാദേശ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും; കരമാര്‍ഗമുള്ള കച്ചവടത്തിന് പൂട്ടിട്ട് വാണിജ്യ മന്ത്രാലയം

ആഗോള കത്തോലിക്കാ സഭക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റു, മനുഷ്വത്വമാകണം സഭയുടെ മാനദണ്ഡമെന്ന് മാര്‍പാപ്പ

ആളെക്കൊല്ലി കടുവയെ പിടികൂടാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്‍ ആശുപത്രിയില്‍; കാളികാവില്‍ ജനരോഷം; പ്രതിരോധിക്കാനാവാതെ വനംവകുപ്പ് പ്രതിസന്ധിയില്‍

ഇന്ത്യ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ പാകിസ്ഥാന്‍; ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ പാകിസ്ഥാനും

സിനിമയുടെ ബജറ്റിനേക്കാള്‍ വലിയ തുക ഗാനത്തിന് കൊടുക്കേണ്ടി വന്നു.. 'ചെട്ടിക്കുളങ്ങര' എത്തിയത് ഇങ്ങനെ: മണിയന്‍പിള്ള രാജു

എതിര്‍പ്പുകള്‍ മറികടന്നു, ഒടുവില്‍ പ്രണയസാഫല്യം; നടി നയന വിവാഹിതയായി

'ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാട്, ആനന്ദത്തിന്‍റേത് മാത്രമല്ല'; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍; എന്‍ഐഎ നീക്കം കേരള പൊലീസിനെ അറിയിക്കാതെ

അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യം; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ