ആര്‍ത്തിരമ്പി അലകടലായി പുതുപ്പള്ളി; പരസ്യപ്രചാരണം അവസാനിച്ചു; മുന്നണികളുടെ ശക്തി പ്രകടനമായി കൊട്ടിക്കലാശം

ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലത്തിലെ പരസ്യപ്രചാരണം അവസാനിച്ചു. അവസാന റൗണ്ടില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരില്‍ കണ്ട്   സ്ഥാനാര്‍ത്ഥികള്‍ വോട്ട് ഉറപ്പിച്ചു. പാമ്പാടിയിലെ കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എത്തിച്ചേര്‍ന്നിരുന്നു. കൊട്ടിക്കലാശത്തെ ശക്തി പ്രകടനമാക്കി മാറ്റുന്ന മുന്നണികളെയാണ് പാമ്പാടിയില്‍ കാണാനായത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വിഡി സതീശനും ശശി തരൂരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതിപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണമാണ്.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വാകത്താനത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ എട്ട് പഞ്ചായത്തുകള്‍ പിന്നിട്ട് നാല് മണിയോടെ കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയില്‍ എത്തിച്ചേര്‍ന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് ജെയ്ക്കിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തിലെത്തിയത്. മണ്ഡലത്തില്‍ ജെയ്ക്കിന് അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പ്രചാരണത്തില്‍ സജീവമായിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് നേടാനാവാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ പ്രചാരണം കൊഴുപ്പിച്ചത്.

നാളെ മണ്ഡലത്തില്‍ നിശബ്ദ പ്രചരണം നടക്കും. ചൊവ്വാഴ്ച രാവില ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് മണ്ഡലത്തില്‍ പൊതു അവധിയാണ്. ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ഈ മാസം 8നാണ് ഫലപ്രഖ്യാപനം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ