'പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ല, സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയം'; പാർട്ടി കോൺഗ്രസിൽ വിമർശനം

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന് 24ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. സിപിഐഎം കേന്ദ്ര കമ്മിറ്റി പരാജയമാണെന്നും പിണറായി സർക്കാരിന്റെ നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ലെന്നും ആരോപണമുണ്ട്. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലായിരുന്നു വിമര്‍ശനം.

പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ലെന്നാണ് പ്രധാന വിമർശനം. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നും എന്നാല്‍ അത് കേരളത്തിന് പുറത്തറിയുന്നില്ലെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തിക്കാന്‍ കേന്ദ്ര കമ്മിറ്റിക്ക് കഴിയുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.

കേരളത്തെ പ്രതിനിധീകരിച്ച് കെകെ രാഗേഷ് അവലോകന റിപ്പോര്‍ട്ടില്‍ സംസാരിച്ചു. കേരളത്തിലെ ഭരണം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജാര്‍ഖണ്ഡ് പ്രതിനിധികളും പറഞ്ഞു. തുടര്‍ച്ചയായി ഭരണം കിട്ടിയത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയമാണെന്നും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ ചൂണ്ടികാട്ടി. കൂടുതല്‍ സ്ത്രീ പങ്കാളിത്തം പാര്‍ട്ടിയില്‍ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. തെലുങ്കാനയില്‍ ഇടത് പാര്‍ട്ടികളുടെ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്നുവെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ