പത്ത് വര്‍ഷത്തെ പ്രണയത്തിനിടയില്‍ വില്ലനായി 45കാരന്‍, പിന്നാലെ ലൗ ജിഹാദ്; ആശയുമായി ഗാലിബ് ജാര്‍ഖണ്ഡില്‍ നിന്ന് കായംകുളം വരെ; സംരക്ഷണം ഒരുക്കി കേരള പൊലീസ്

ലൗ ജിഹാദ് ആരോപണത്തിന് പിന്നാലെയുള്ള വധഭീഷണിയെ തുടര്‍ന്ന് കായംകുളത്തെത്തിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ വിവാഹിതരായി. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മ്മയുമാണ് കായംകുളത്ത് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ ഇരുവര്‍ക്കും നിരന്തരം വധഭീഷണി നേരിട്ടതിന് പിന്നാലെയാണ് കേരളത്തിലേക്ക് അഭയം തേടിയത്.

മുഹമ്മദ് ഗാലിബും ആശ വര്‍മ്മയും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മ്മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിന് പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍ ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഇരുവര്‍ക്കും വധഭീഷണി ഉയര്‍ന്നു. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്ത് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചു.

തുടര്‍ന്നാണ് ഇരുവര്‍ കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും ഇസ്ലാം മത വിശ്വാസ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. പൊലീസുകാരോടൊപ്പമണ് ബന്ധുക്കള്‍ എത്തിയത്.

കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു. പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം നല്‍കുമെന്നും കായംകുളം ഡിവൈഎസ്പി വ്യക്തമാക്കി. അതേസമയം തന്റെ ബന്ധുക്കളെന്ന പേരില്‍ ആലപ്പുഴയില്‍ എത്തിയവര്‍ ഗുണ്ടകളാണെന്ന് ആശവര്‍മ്മ പറയുന്നു. ആശ വര്‍മയെ മുഹമ്മദ് ഗാലിബ് തട്ടിക്കൊണ്ടു പോയി എന്ന പരാതിയില്‍ ചിത്തപൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ