'ഇപിക്ക് നന്ദി'; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് പറഞ്ഞ പ്രസ്താവന ഏറ്റെടുത്ത് കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ഏറ്റെടുത്ത് ബിജെപി നേതാക്കള്‍. ബിജെപിക്ക് കേരളത്തില്‍ പലയിടങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികളാണുള്ളതെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്നുമായിരുന്നു ഇപിയുടെ പ്രസ്താവന. ഇതാണിപ്പോൾ ബിജെപി നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനും ഇപിയുടെ പ്രസ്താവനയെ പിൻതാങ്ങി. ബിജെപിയുടേത് മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന് പറഞ്ഞ ഇപിക്ക് നന്ദിയെന്നും, ഇതിന്‍റെ പേരില്‍ ഇപിയെ അവമതിക്കുന്ന പ്രസ്താവന നടത്തില്ലെന്നും രണ്ടാം സര്‍ക്കാര്‍ വന്ന ശേഷം ഇപി പറയുന്നതില്‍ വസ്തുതയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇപി വസ്തുതകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.

അതേസമയം ഇപി ജയരാജന്റെ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് മത്സരം തന്നെയാണ് നടക്കുന്നത്, ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരണവുമായി രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇപി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല, കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇപിയുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു. ഇപിയെ വിമര്‍ശിച്ചും പരിഹസിച്ചും രമേശ് ചെന്നിത്തല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

Latest Stories

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി