ക്രൈസ്തവര്‍ക്ക് എതിരെ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു, ലോക മനഃസാക്ഷി ഉണരണമെന്ന് കെ.സി.ബി.സി

ക്രൈസ്തവര്‍ക്കെതിരേ ലോകത്താകെ വര്‍ദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങളില്‍ ലോക മനഃസാക്ഷി ഉണരണമെന്ന് ആഹ്വാനം ചെയ്ത് കെസിബിസി. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ് ഇതെന്നും കെസിബിസി പത്രകുറിപ്പില്‍ വ്യക്തമാക്കി.

ക്രൈസ്തവര്‍ക്കെതിരേ ലോകത്താകെ വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണം. മാസങ്ങളായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളി നോടനുബന്ധിച്ച് ദൈവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

നൈജീരിയയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍ വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളി നോടനുബന്ധിച്ച് ദൈവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

നിരപരാധികളായ അനേകര്‍ ക്രൈസ്തവവിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം വേദനാജകമാണ്. അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്.

ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.

പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും, മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും പത്രകുറിപ്പില്‍ പറയുന്നു.

No photo description available.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു