കല്ലിടല്‍ പുനരാരംഭിച്ചു, വീണ്ടും ശക്തമായ പ്രതിഷേധം

കോട്ടയത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ പുനരാരംഭിച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 12 അതിരടയാള കല്ലുകളും പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് കൂടുതല്‍ സമരക്കാര്‍ സ്ഥലത്തെത്തുകയും കല്ലുകള്‍ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത് വകവയ്ക്കാതെ 12 കല്ലുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഇവയെല്ലാം പിഴുത് കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെ ഇടുകയായിരുന്നു. അതിരടയാള കല്ലുകള്‍ വില്ലേജ് ഓഫീസില്‍ കൊണ്ടുപോയി ഇടുമെന്നാണ് സമരക്കാര്‍ അറിയിച്ചത്.

പിറവം മേഖലയിലും കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയാനായി ജനകീയ സമരക്കാര്‍ പല പ്രദേശങ്ങളിലായി സംഘടിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സമരരംഗത്തുണ്ട്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ