'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ. കോടതിയിലെത്തിയ ബോബിയോട് വാ തുറക്കരുതെന്ന് പറഞ്ഞുവെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞുവെന്ന് അഭിഭാഷകൻ പറഞ്ഞു. മറ്റുള്ളവരുടെ വക്കാലത്ത് പിടിക്കേണ്ടന്നും അത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കോടതി അറിയിച്ചു.

അതേസമയം ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തീർപ്പാക്കിയത്. ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ബോബി പറഞ്ഞു. ഒരിക്കലും കോടതിയെ അപമാനിക്കാനുള്ള ഉദ്ദേശം എല്ലായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയോട് വിവരമുള്ള ആരും കളിക്കില്ലെന്നും ബോബി കൂട്ടിച്ചേർത്തു. ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇനി വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളൂ, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തതെന്ന് ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്നുരാവിലെയാണ് അധികൃതര്‍ തന്നെ സമീപിച്ചത്. ജാമ്യം എടുക്കാന്‍ ആള്‍ക്കാരില്ലാത്ത, പണം അടയ്ക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നിയമസഹായത്തിനായി ബോച്ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിച്ചെന്നും ബോബി വ്യക്തമാക്കി.

താന്‍ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂര്‍വം പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഇത്രയും കാലം കോടതിയെ ബഹുമാനിച്ചിട്ടേയുള്ളൂ. ഭാവിയിലും അങ്ങനെയായിരിക്കും, അല്ലാതെ ഒരു വിവരക്കേടും ഞാന്‍ ചെയ്യില്ല. മനഃപ്പൂര്‍വം അല്ലെങ്കില്‍ പോലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും ബോബി പറഞ്ഞു.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌