അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; പിടിയിലാകുമെന്ന് മനസിലായതോടെ ആത്മഹത്യശ്രമം; കോടതിയില്‍ പരാതിക്കാര്‍ മൊഴിമാറ്റിയതോടെ ജാമ്യം

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ആറ് പോക്‌സോ കേസുകളില്‍ പരാതിക്കാര്‍ കൂറുമാറിയതിന് പിന്നാലെ സ്‌കൂള്‍ അധ്യാപകന് ജാമ്യം. യുപി സ്‌കൂള്‍ അധ്യാപകനായ ബിനോജ് കൃഷ്ണയ്ക്കാണ് പരാതിക്കാര്‍ കൂറുമാറിയതിന് പിന്നാലെ ജാമ്യം ലഭിച്ചത്. ആറ് കേസുകളിലായി ബിനോജ് കൃഷ്ണ 18 മാസത്തോളമായി ജയില്‍വാസം അനുഭവിക്കുകയായിരുന്നു.

അധ്യാപകനായ ബിനോജ് തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് ബിനോജിന് കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി നല്‍കിയതെന്നാണ് പരാതിക്കാര്‍ കോടതിയെ അറിയിച്ചത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയായിരുന്നു അധ്യാപകനെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ നേമം പൊലീസില്‍ അധ്യാപകനെതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ കഴിഞ്ഞ നവംബര്‍ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ആറ് പോക്‌സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനുശേഷമാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയായാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം