സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണം പഠിക്കാൻ കർമ്മസേന

സംസ്ഥാനത്തെ ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾക്ക് നിർദേശങ്ങൾ രൂപപ്പെടുത്താൻ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ കർമ്മ സേന രൂപീകരിച്ചു. ഇന്നലെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിൽ നിർ‍ദേശം നൽകിയതിനെ തുടർന്നാണ് ഇതു രൂപീകരിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണൻ, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി), ബിഷപ് മാര്‍ മാത്യു അറയ്ക്കൽ, അരുണ സുന്ദർരാജ്, ജേക്കബ് പുന്നൂസ്‍, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി ഇക്ബാൽ, ഡോ. എം വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ എന്നിവരടങ്ങുന്ന 17 അംഗ കർമ്മ സേനയാണ് രൂപീകരിച്ചത്.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്