'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

ബലാത്സംഗ കേസിലെ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഡിവൈഎഫ്ഐയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. രാഹുലിനെതിരെ ആരോപണം വന്ന ഉടനെ പരാതിക്കാരി ആരെന്നറിയാഞ്ഞിട്ട് പോലും കോൺഗ്രസ് ഉടനടി നടപടി എടുത്തെന്നും എന്നാൽ പരാതിയും കേസും ഉണ്ടായിട്ട് പോലും മുകേഷ് ഇപ്പോഴും സിപിഎം നേതാവായ എംഎൽഎയാണെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബിൻ വർക്കി ഇക്കാര്യം ഉന്നയിച്ചത്.

ഒരു ആരോപണം വന്നുവെന്നും പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നുവെന്നും ഉടനെ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ പുറത്താക്കിയെന്ന് പോസ്റ്റിൽ പറയുന്നു. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി, പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pmന്. പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm ന്.

ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു. ഇനി മുകേഷിന്റെ കാര്യം എടുക്കുക. ആരോപണം വന്നു. നടപടിയില്ല. പരാതി കൊടുത്തു.നടപടിയില്ല. പരാതിക്കാരി പരസ്യമായി പറഞ്ഞു. നടപടിയില്ല. കേസ് എടുത്തു. നടപടിയില്ല. മാസങ്ങൾ കഴിഞ്ഞു. നടപടിയില്ല. ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. ജനം വൃത്തിയായി തോൽപ്പിച്ചു. ഇന്നും അയാൾ സി പി എം നേതാവായ എംഎൽഎ എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ.. ഉളുപ്പുണ്ടോ എന്നാണ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,
1. യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.
2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.
3. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻ‌കൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻ‌കൂർ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pm.
പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.
ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു.
ഇനി മുകേഷിന്റെ കാര്യം എടുക്കുക.
ആരോപണം വന്നു.
നടപടിയില്ല.
പരാതി കൊടുത്തു.
നടപടിയില്ല.
പരാതിക്കാരി പരസ്യമായി പറഞ്ഞു.
നടപടിയില്ല.
കേസ് എടുത്തു.
നടപടിയില്ല.
മാസങ്ങൾ കഴിഞ്ഞു.
നടപടിയില്ല.
ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.
ജനം വൃത്തിയായി തോൽപ്പിച്ചു.
ഇന്നും അയാൾ സി പി എം നേതാവായ എം.എൽ.എ.
എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..
ഉളുപ്പുണ്ടോ

Latest Stories

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി