ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പരമ്പരകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല: ടി പത്മനാഭന്‍

ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട ആയുധമാണ് വോട്ട്. അത് ഇത്തവണ നഷ്ടപ്പെടുത്തിയാല്‍ പിന്നെയൊരു കാലത്തും ഇങ്ങനെയാരു ആയുധം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഇത്തവണത്തെ വോട്ടിന് അത്രമാത്രം പ്രാധാന്യമുണ്ടെന്നും  പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ തലമുറകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല- അദ്ദേഹം വ്യക്തമാക്കി.

ചെറുപ്പക്കാലത്തെ തന്‍റെ വോട്ട് ഓര്‍മ്മയും കഥാകൃത്ത് പങ്കുവെയ്ക്കുന്നു. “എന്റെ ചെറുപ്പത്തില്‍ തിരഞ്ഞെടുപ്പ് ദിവസം നാട്ടിന്‍പുറത്തെ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ ചായക്കട പീടികകള്‍ ഉണ്ടാകും. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തരം ചായപീടികകള്‍ ഒരുക്കും. ചായപീടികയില്‍ വലിയ നേന്ത്രക്കുലകളും പലഹാരങ്ങളും ഉണ്ടാകും. വോട്ട് ചെയ്യാന്‍ വരുന്നവരും ഉത്സാഹികളും ഒക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വോട്ടിംഗ് സ്ലിപ്പ് ആരും നോക്കില്ല. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുകയുമില്ല. ആര്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ചായ കുടിക്കാന്‍ വരുന്ന വിരുതന്മാരുണ്ട്. ഞാനും അങ്ങനെ ചായ കുടിച്ചിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ചായക്കടകളും നേന്ത്രപ്പഴക്കുലകളും പോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിതരണം ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാവരുതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള മുന്നറിയിപ്പു നല്‍കി പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്