കര്‍ദ്ദിനാളിന് എതിരെയുള്ള വ്യാജ ബാങ്ക് രേഖാ വിവാദം: അടിയന്തര വൈദികസമിതി യോഗം ഇന്നു ചേരും

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേ വ്യാജരേഖ ചമച്ചെന്ന സംഭവത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദികസമിതി യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടര മണിയോടെ എറണാകുളം ബിഷപ്പ് ഹൗസിലാണ് യോഗം ചേരുന്നത്.

യോഗത്തില്‍ മുന്‍ വൈദികസമിതി അംഗമായ ഫാദര്‍ ആന്റണി പൂതവേലില്‍ വൈദികര്‍ക്ക് എതിരായി ഉന്നയിച്ച ആരോപണം ചര്‍ച്ച ചെയ്യും. ഫാ. ആന്റണി പൂതവേലിലിന്റെ മുന്‍നടപടി വൈദിക സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്ന് ഒരു വിഭാഗം വൈദികര്‍ അഭിപ്രായപ്പെട്ടു.

ഫാദര്‍ പോള്‍ തേലക്കാടിനെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ച വൈദികനെതിരെ നടപടി വേണമെന്നും ഇവര്‍ യോഗത്തില്‍ ആവശ്യപ്പെടും. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഫാദര്‍ ആന്റണി പൂതവേലില്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിര്‍മ്മിച്ചതില്‍ ഫാദര്‍ പോള്‍ തേലക്കാട് അടക്കമുള്ളവര്‍ക്ക് മുഖ്യ പങ്കുണ്ടെന്നായിരുന്നു ഫാദര്‍ ആന്റണി പൂതവേലിലിന്റെ ആരോപണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ