'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

എമ്പുരാൻ സിനിമയ്ക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്നും മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ലെന്നും സീറോ മലബാർ സഭ ആരോപിച്ചു.

ഈ അവഹേളനം ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ അറിയിച്ചു. അതേസമയം മോഹൻലാലിന്റെ ഖേ​ദ പ്രകടനത്തെ കുറിച്ചും സീറോമലബാർ സഭ നിലപാ‍ട് വ്യക്തമാക്കി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭ അറിയിച്ചു.

അതേസമയം അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നൽകേണ്ടതെന്നും സീറോ മലബാർ സഭ അറിയിച്ചു. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി. അതേസമയം ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ വന്ന ലേഖനത്തോട് സീറോമലബാർ സഭ പ്രതികരിച്ചില്ല. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭ വ്യക്തമാക്കിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ