യുഡിഎഫ് വിജയത്തിന് അടിസ്ഥാനം സഹതാപ തരംഗം; ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപമാണ് പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിനടിസ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടെയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിര്‍ത്താനായി. തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാകരുതെന്ന് സിപിഐഎം നിലപാട് എടുത്തിരുന്നു. പാര്‍ട്ടി അങ്ങനെ ചെയ്തിട്ടുമില്ല. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് സിപിഐഎം പരിശോധിക്കുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ